Friday, December 12, 2025

ബുര്‍ഖ വിഷയം: ഫസല്‍ ഗഫൂറിന് വധഭീഷണി


കോഴിക്കോട്: മുസ്‌ളീം സ്ത്രീകളും മുഖാവരണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ ഫസല്‍ ഗഫൂറിന് വധഭീഷണി. ഗള്‍ഫില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി.സംഭവത്തില്‍ ഗഫൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചെന്ന് കാട്ടിയും ഫസല്‍ ഗഫൂര്‍ പരാതി നല്‍കി .

അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കും.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. കെ പി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു. ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വിശദമാക്കിയിരുന്നു

Related Articles

Latest Articles