Bike-accident-3-men-license-rdo-cancelled
പന്തല്ലൂര്‍: തമിഴ്നാട് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ് ഓട്ടത്തിനിടെ ടയര്‍ ഊരി തെറിച്ചു. ദേവാലക്കടുത്ത് നീര്മട്ടത്ത് റോഡില്‍ നിരങ്ങി നിന്ന ബസ് വന്‍ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദേവാല നീര്‍മട്ടത്തില്‍ ഒരു ഭാഗത്ത് വന്‍ കൊക്കയാണ്. കൊടുംവളവുകള്‍ നിറഞ്ഞ റോഡിലാണ് അപകടം ഉണ്ടായത്. ബസില്‍ 20 യാത്രക്കാര്‍ ഉണ്ടായിരുന്നു.
ബസിന്റെ മുന്‍വശത്തുള്ള ടയര്‍, ഓട്ടത്തിനിടെ ഹബില്‍ നിന്നും ഊരി തനിയെ നിരങ്ങി സമീപത്തുള്ള വീടിനു മുകളിലേക്കു വീഴുകയായിരുന്നു. രാവിലെ 10 മണിക്കാണ് അപകടം. പന്തല്ലൂരില്‍ നിന്നും സേലത്തിലേക്കു പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇതേ റോഡില്‍ മരപ്പാലത്തിനു സമീപത്ത് നിറയെ യാത്രക്കാരുമായി വന്ന താളൂര്‍- ഗൂഡല്ലൂര്‍ ബസ് ബ്രേക്ക്ഡൗണായി റോഡില്‍ കുടുങ്ങി. യാത്രക്കാര്‍ പിറകെ വന്ന മറ്റു വാഹനങ്ങളില്‍ കയറിയാണ് ഗൂഡല്ലൂര്ക്കു പോയത്.
ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ കാലപ്പഴക്കം ചെന്ന ബസുകളാണ് ഇപ്പോഴും സര്‍വീസ് നടത്തുന്നത്. സമതല പ്രദേശങ്ങളില്‍ ഓടി തളര്‍ന്ന ബസുകളാണ് ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ സര്‍വീസ് നടത്തുന്നത്. ബസുകളുടെ അറ്റകുറ്റപ്പണി നടത്താതെ ഓടിക്കുന്നത് മൂലമാണ് ബസ് നടുറോഡില്‍ യാത്ര അവസാനിപ്പിക്കുന്നത്. ജില്ലയില്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ യാത്രാക്ലേശം രൂക്ഷമാണ്.
ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…
ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…
തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…
ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…
മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്നാട് സർക്കാരിനെയും മധുര ജില്ലാ…
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…