Tuesday, May 7, 2024
spot_img

രഞ്ജിത്ത് വധം കൊലപാതകികൾക്ക് വ്യാജ സിം എടുത്തു നൽകിയത് SDPI പഞ്ചായത്തംഗം; കുടുങ്ങിയത് പാവം വീട്ടമ്മ

ആലപ്പുഴയിൽ ബിജെപി സംസ്ഥാന നേതാവ് അഡ്വ രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. SDPI തീവ്രവാദികൾ നടത്തിയ ഈ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പല പ്രതികളും ഇനിയും പിടിയിലായിട്ടില്ല. സംസ്ഥാനത്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും നടത്തുന്ന പോപ്പുലർ ഫ്രണ്ടിന് ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണ കൊലപാതകങ്ങൾ നടത്തുന്നതിനും രക്ഷപെടുന്നതിനും തീവ്രവാദികൾക്ക് സഹായമാകുന്നുണ്ടോ എന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. വിപുലമായ ഒരുക്കങ്ങൾ ഇത്തരം സംഘടനകൾ കുറ്റകൃത്യങ്ങക്ക് മുമ്പ് നടത്തുന്നു എന്നതിന് ധാരാളം തെളിവുകൾ ലഭിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാം സംസ്ഥാനത്ത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യം വ്യക്തമാക്കുന്നുണ്ട്. രഞ്ജിത്ത് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒരു പാവം വീട്ടമ്മ കുടുങ്ങിയത് ആശങ്ക ഉണർത്തുന്ന സംഭവമാണ്. അതായത് കൊലയാളികൾ ഉപയോഗിച്ച സിം കാർഡ് പുന്നപ്രയിലെ ഒരു സാധു വീട്ടമ്മയുടെ പേരിലായിരുന്നു. ഞെട്ടിക്കുന്ന സംഭവം SDPI നേതാവും പഞ്ചായത്ത് മെമ്പറുമായ സുൾഫിക്കർ ആണ് പ്രതികൾക്ക് വ്യാജ സിം കാർഡ് എടുത്തുനൽകിയത് എന്നതാണ്.

പുന്നപ്രയിലെ ഒരു കടയിൽ, മുഹമ്മദ് ബാദുഷാ എന്നയാളുടെ കടയിൽ ഒരു പുതിയ സിം വാർഡ് എടുക്കാൻ വീട്ടമ്മയായ വത്സല എത്തുന്നു. ആധാറും ഫോട്ടോയും നൽകി ഒരു സിം കണക്ഷൻ എടുക്കുന്നു. എന്നാൽ അതിനു ശേഷം വത്സലയുടെ ഇതേ KYC രേഖകൾ ഉപയോഗിച്ച് SDPI നേതാവും പഞ്ചായത്ത് മെമ്പറുമായ സുൾഫിക്കറിന്റെ നിർദ്ദേശപ്രകാരം മുഹമ്മദ് ബാദുഷ വ്യാജ സിം കാർഡ് എടുത്ത് കൊലപാതകികൾക്ക് കൈമാറിയിരുന്നു എന്നാണ് ഇപ്പോൾ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം പോലുള്ള ഒരു കുറ്റകൃത്യത്തെ സംബന്ധിച്ച് കൊലപാതകികൾ ഉപയോഗിക്കുന്ന ആശയ വിനിമയ ഉപകരണങ്ങൾ വളരെ പ്രധാനമാണ്. ഒരു ജീവനെടുക്കുന്നതിൽ ഈ ഉപകരണങ്ങൾ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം ഉപകരണങ്ങൾ കൊലപാതകികൾക്ക് സംഘടിപ്പിച്ചു കൊടുക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. അതുകൊണ്ടു തന്നെ ഇത്തരം വ്യാജ സിമ്മുകൾ നിരപരാധികളെയാണ് നിയമത്തിനു മുന്നിൽ കുടിക്കുന്നത്. പോലീസ് ചോദ്യം ചെയ്യാൻ വിളിക്കുമ്പോഴാണ് പാവം വീട്ടമ്മ തന്റെ രേഖകൾ ദുരുപയോഗം ചെയ്ത്‌ വ്യാജ സിം സംഘടിച്ചകാര്യം പോലും അറിയുന്നത്. തീവ്രവാദം സമൂഹത്തിനു ഭീഷണിയായി നമ്മുടെ സമൂഹത്തിൽ വളർന്ന് പംതെളിക്കുന്നു എന്നു തന്നെയാണ് ഈ സംഭവവികാസങ്ങൾ തെളിയിക്കുന്നതാണ്. ഇത്തരം കൊലപാതകങ്ങൾക്ക് കിട്ടുന്ന രാഷ്ട്രീയ പിന്തുണയുടെ തെളിവാണ് SDPI പഞ്ചായത്ത് അംഗത്തിന്റെ കൊലപാതകത്തിലുള്ള പങ്ക്.

Related Articles

Latest Articles