Tuesday, December 16, 2025

അയ്യപ്പൻ്റെ ശക്തിയറിഞ്ഞ് ഇടതുപക്ഷം, ശബരിമലയിൽ ആചാരം സംരക്ഷിക്കണം ;LDF സ്ഥാനാർഥി ശങ്കർ റായ്

ലോകസഭാ തിരഞ്ഞെടുപ്പോടെ അയ്യപ്പനെ തൊട്ട് കളിച്ചാൽ കേരളം എന്ന ആകെ ഉള്ള കനൽ തരി കൂടി കെട്ടുപോകുമെന്ന് കമ്മ്യൂണിസ്റ്റ്കാർ മനസിലാക്കി കഴിഞ്ഞു. അതിന്റെ ഭാഗമായി പല സംഭവങ്ങളും പ്രസ്താവനകളും കേരളം കണ്ടു കഴിഞ്ഞതാണ് . ഏറ്റവും ഒടുവിലായി ഇതാ കാസർഗോഡ് മഞ്ചേശ്വരത്തെ ഇടതുപക്ഷ സ്ഥാനാർഥി ശങ്കർ റായ് ശബരിമയിലെ ആചാരങ്ങൾ എല്ലാം സംരക്ഷിക്കപ്പെടണം എന്ന പ്രസ്താവനയുമായി മുന്നോട്ട് വന്നത് .

” ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം , ആചാരങ്ങൾ പാലിച്ചുവേണം ക്ഷേത്രദർശനം നടത്തേണ്ടത് ശബരിമലയിൽ യുവതികൾ പോകുന്നത് വിശ്വാസികൾക്ക് അംഗീകരിക്കാൻ സാധിക്കില്ല എന്നും മഞ്ചേശ്വരത്തെ ഒരു സ്വകാര്യ പരിപാടിയിൽ വെച്ച് ശങ്കർ റായ് പറഞ്ഞു.

കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങൾ വഴി പുറത്ത് വന്നിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു സിപിഎം സ്ഥാനാർഥി ഇത്തരത്തിൽ പത്രിക സമർപ്പിച്ചത്. ക്ഷേത്രദർശനം നടത്തിയ ശേഷം പത്രികസമർപ്പിക്കുന്നത് സാധാരണഗതിയിൽ ബിജെപി സ്ഥാനാർഥികൾ പിന്തുടരുന്ന രീതിയാണ്.

Related Articles

Latest Articles