Categories: International

കാല്‍ ലക്ഷം കോടി രൂപയുടെ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ അമേരിക്ക, ഇന്ത്യ ധാരണ

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി കാല്‍ ലക്ഷം കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടിന് ധാരണയായി. 30 ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് തീരുമാനം. ഇക്കാര്യം അടുത്ത ആഴ്ച കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും. എംഎച്ച്-60ആര്‍ സീഹോക്ക് ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടിയാണ് വാങ്ങുന്നതെന്നാണ് വിവരം.

അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് ഈ മാസം 24, 25 തീയതികളില്‍ ഇന്ത്യ സന്ദര്‍ശനം നടത്തും. പ്രസിഡന്റ് ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തും. ദില്ലിക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദര്‍ശിച്ചേക്കും.

ഇന്ത്യ. യുഎസ് പ്രതിരോധ ആയുധ നിര്‍മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് സൈനിക ഹെലികോപ്ടറുകളും ദില്ലിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നംസാസ് മിസൈല്‍ സംവിധാനവുമാണ് ഇന്ത്യ വാങ്ങാന്‍ പദ്ധതിയിടുന്നത്. രാജ്യതലസ്ഥാനമായ ദില്ലിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി അമേരിക്കയില്‍ നിന്ന് നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം-2(നംസാസ്-2) വാങ്ങുന്നത് 14000 കോടി രൂപയ്ക്കാണ്.

ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യ -അമേരിക്ക വ്യാപാരക്കരാര്‍ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇന്ത്യ -അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് കണക്കാക്കുന്നത്.

admin

Recent Posts

നവകേരളാ ബസിന്റെ കഷ്ടകാലമൊഴിയുന്നില്ല !ശുചിമുറിയുടെ ഫ്ലഷ് ബട്ടൺ ഇളക്കി മാറ്റിയ നിലയിൽ ; ഇന്നത്തെ സർവീസ് ആരംഭിച്ചത് ശുചിമുറി സൗകര്യമില്ലാതെ

കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ പുതുതായി സർവീസ് ആരംഭിച്ച നവകേരള ബസിന്റെ ശുചിമുറി നശിപ്പിക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ദിവസത്തെ യാത്രയ്ക്കിടെ നവകേരള…

55 mins ago

അഹമ്മദാബാദിലെ സ്കൂളുകൾക്കും ബോംബ് ഭീഷണി ! സന്ദേശം ലഭിച്ചത് ഇമെയിലിലൂടെ; അന്വേഷണം ആരംഭിച്ച് പോലീസ്

അഹമ്മദാബാദ്: ഗുജറാത്തിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. അഹമ്മദാബാദ് നഗരത്തിലെ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം…

2 hours ago

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. കഴിഞ്ഞ ദിവസം ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റിലെത്തി. ശനിയാഴ്ച…

2 hours ago

കേന്ദ്രാനുമതി ലഭിച്ചത് ഇന്നലെ രാത്രി ! പിണറായി അപ്രതീക്ഷിത വിദേശ യാതയ്ക്ക്

സ്വകാര്യ സന്ദർശനമെന്ന് വിശദീകരണം. മുഖ്യമത്രിക്കൊപ്പം മകളും മരുമകളാനും I CPIM

2 hours ago

അപകടം പറ്റിയ സുഹൃത്തിനെ വഴിയിലുപേക്ഷിക്കാൻ ശ്രമം; സഹയാത്രികൻ സഹദിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ്

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെ ജാമ്യമില്ലാ…

3 hours ago

കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ഒരാൾ മരിച്ചു, 5 തൊഴിലാളികൾക്ക് പരിക്ക്

കൊച്ചി: സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി…

3 hours ago