മലപ്പുറം: പന്തീരാങ്കാവ് യുഎപിഎ കേസിൽ കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് ഉസ്മാൻ പിടിയിൽ. ഭീകര വിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്. കേസിലെ പ്രതികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്ക് ലഘുലേഖ കൈമാറിയത് ഉസ്മാനാണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് ഉസ്മാൻ. വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളെ ഭീകര വിരുദ്ധ സേന എൻഐഎയ്‌ക്ക് കൈമാറും.
ഭീകര വിരുദ്ധ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കൊടും ഭീകരനായ ഇയാൾക്കെതിരെ നിരവധി കേസുകൾ നേരത്തെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേ തുടർന്ന് 2016 ൽ ഇയാളെ സഹോദരിയുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്‌ക്കുകയും ചെയ്തത്. എന്നാൽ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഉസ്മാൻ വ്യവസ്ഥകൾ ലംഘിച്ച് പോലീസിന്റെ പറ്റിച്ച് മുങ്ങുകയായിരുന്നു. മലപ്പുറം ചെമ്പ്ര സ്വദേശിയാണ് ഉസ്മാൻ.

