Saturday, December 20, 2025

കോവിഡ് കഴിഞ്ഞാലുടൻ പൗരത്വനിയമം പ്രാബല്യത്തിലാകും, ആവർത്തിച്ച് അമിത് ഷാ|CAA,NRC

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികൾ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് വാക്സിൻ വിതരണം പൂർത്തിയാകുന്ന മുറക്ക് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് അമിത് ഷാ വ്യക്തമാക്കി.പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് അദ്ദേഹം പറഞ്ഞു.

‘വാക്സിൻ വിതരണം പൂർത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കോവിഡ് മുക്തമാകും, അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്ട് പാർലമെന്‍റിന്‍റെ നിയമമാണ്. സർക്കാർ നടപ്പിലാക്കുക തന്നെ ചെയ്യും. അമിത് ഷാ പറഞ്ഞു.

ഇതിന് മുമ്പ് ബംഗാളിലെ കൂച്ച് ബെഹറില്‍ ബി.ജെ.പിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത അമിത് ഷാ മമത ബാനര്‍ജിയെ വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മമതക്ക് ജയ് ശ്രീരാം വിളിക്കേണ്ടി വരുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്

Related Articles

Latest Articles