ഇറാന്റെ ആണവപദ്ധതികളുടെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന മൊഹ്‌സീന്‍ ഫക്രിസദേയെ കൊലപ്പെടുത്തിയത് ഇസ്രയേലി രഹസ്യാന്വേഷണ സംഘടനയായ മൊസാദാണെന്നു ഉറപ്പാണെന്ന് റിപ്പോർട്ട് . ഇറാനിൽനിന്നുള്ള ഏജന്റുമാരുടെ ഉൾപ്പെടെ പിന്തുണയോടെയായിരുന്നു കൊലപാതകമെന്നും ബ്രിട്ടിഷ് പത്രമായ ‘ദ് ജൂവിഷ് ക്രോണിക്കിളി’ന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.
2020 നവംബർ 27നാണ് മൊഹ്‌സീൻ ഫക്രിസദേ കൊല്ലപ്പെട്ടത്. അധികാരമൊഴിയുന്നതിനു മുന്നോടിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയോടെ നടത്തിയ ആക്രമണമാണെന്ന് നേരെത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.എന്നാൽ അന്നു നിശബ്ദരായിരുന്ന ഇസ്രയേൽ പുതിയ റിപ്പോർട്ടിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ‘ഇത്തരം കാര്യങ്ങളിലൊന്നും ഞങ്ങൾ അഭിപ്രായം പറയാനില്ല. ഞങ്ങളുടെ അത്തരം നിലപാടിൽ ഒരു മാറ്റം വരുത്താനുമില്ല…’ എന്നായിരുന്നു ഇസ്രായേലി സർക്കാർ വക്താവിന്റെ മറുപടി.

