Saturday, December 27, 2025

മഹാപ്രളയം: കേരളത്തിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി സിഎജി, കിഫ്ബിക്ക് നിയമസഭയുടെ അംഗീകാരമില്ലനും റിപ്പോർട്ട്

കേരളത്തിലെ പ്രളയ മുന്നൊരുക്കങ്ങളുടെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്. ദേശീയ ജലനയത്തിന് അനുസരിച്ച്‌ സംസ്ഥാനം ജലനയം പുതുക്കിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .2018 ലെ പ്രളയ ശേഷവും അണക്കെട്ട് സൈറ്റുകളും, സര്‍ക്കാര്‍ ഓഫീസുകളും ഉള്‍പ്പെടെ അടിസ്ഥാന ആശയവിനിമയ അടിസ്ഥാന സൗകര്യം പോലും നടപ്പാക്കിയിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

വലിയ സ്‌കെയിലിലുള്ള ഫ്ളഡ് ഹസാര്‍ഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. നിലവിലുള്ള ഫ്ളഡ് മാപ്പ് ജലകമ്മീഷന്റെ പ്രളയസാധ്യത പ്രദേശങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയില്ല. സംസ്ഥാനം തയ്യാറാക്കിയ മാപ്പ് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ സാധ്യത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ല. മഴ നദിയുടെ ഒഴുക്ക് എന്നിവര്‍ തല്‍സമയം ലഭ്യമാക്കാനുള്ള സംവിധാനം ഇല്ല. മാത്രമല്ല അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും വിശ്വാസയോഗ്യമായ തല്‍സമയ ഡേറ്റ നല്‍കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം കിഫ്ബി സംസ്ഥാനത്തിന്റെ കടക്കെണി വര്‍ധിപ്പിക്കുമെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. കിഫ്ബിക്ക് നിയമസഭയുടെ അംഗീകാരമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കിഫ്ബി വായ്പകളുടെ തിരിച്ചടവ് പൊതു ഫണ്ടിലാണെന്നും ഇത് സംസ്ഥാനത്തിന്റെ കടക്കെണി വര്‍ധിപ്പിക്കുമെന്നാണ് സി എ ജിയുടെ കണ്ടെത്തല്‍.

സംസ്ഥാനത്തിന്റെ മൊത്തം കടം 2,74,136 കോടി രൂപയാണ്. കടം വാങ്ങുന്നത് തുടരുകയാണെങ്കിൽ ഭാവി തലമുറക്ക് ഭാരമാകുമെന്ന് സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാർ റവന്യു ധന കമ്മികൾ നിയന്ത്രിക്കണമെന്നും സിഎജി റിപ്പോർട്ടിൽ നിർദേശിച്ചു.

Related Articles

Latest Articles