Sunday, September 27, 2026

കുരുക്കിൽ നിന്നും കുരുക്കിലേക്ക് ധനവകുപ്പും, തോമസ് ഐസക്കും; വിജിലൻസ് റെയ്ഡ് സകലതും പൊളിച്ചു; സകല പദ്ധതികളിലും കണ്ടെത്തിയത് വൻക്രമക്കേടുകൾ

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്തു വിട്ടതിന്റെ പേരിൽ വിവാദത്തിലകപ്പെട്ടു നിൽക്കുന്ന ധനവകുപ്പിനെ കൂടുതൽ പ്രതിസന്ധിയിലാക്കി വിജിലൻസ് റെയ്ഡ്. കെഎസ്എഫ്ഇയ്ക്കെതിരെ ഇടം വലം നോക്കാതെ വിജിലൻസ് റെയ്‌ഡിനിറങ്ങിയപ്പോൾ അതിന്റെ വരുംവരായ്കകൾ ആലോചിച്ചില്ലെന്നത് ധനമന്ത്രിയെ ചൊടിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെഎസ്എഫ്ഇ. ഒരു മാസം 10 ലക്ഷം രൂപ വരെ കെഎസ്എഫ്ഇയിൽ അടക്കുന്നവരുണ്ട്. സ്കൂൾ കുട്ടികൾക്ക് കുടുംബശ്രീ വഴി ലാപ്ടോപ്പ് നൽകുന്ന പദ്ധതി നിലവിൽ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ റെയ്ഡ്. സിഎജി റിപ്പോർട്ടിലും വിജിലൻസ് കണ്ടെത്തലുകൾക്കു സമാനമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
പണയാഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പത്ത് ശാഖകളിൽ വീഴ്ചയുണ്ടെന്നും, 4 ശാഖകളിൽ സ്വർണ്ണപ്പണയത്തട്ടിപ്പ് നടക്കുന്നുണ്ടെന്നും, വണ്ടിച്ചെക്ക് നൽകുന്നവരെ നറുക്കെടുപ്പിൽ പങ്കെടുപ്പിക്കുന്നുവെന്നുമടക്കം നിരവധി വീഴ്ചകളാണ് റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നത്.

Related Articles

Latest Articles