പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കുമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഹൗറയിലെയും ദല്‍ഖോലയിലെയും വിവിധ സ്ഥലങ്ങളിലാണ് രാമനവമി ആഘോഷവേളയിൽ സംഘർഷമുണ്ടായത്. സംസ്ഥാന പോലീസ് കേസ് സംബന്ധിച്ച രേഖകള്‍ എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു.
അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മാര്‍ച്ച് 30 ന് നടന്ന രാമനവമി ഘോഷയാത്രക്കിടയിലാണ് ഹൗറയിലും ദല്‍ഖോലയിലും വ്യാപകമായ കല്ലേറുണ്ടായത്. കെട്ടിടങ്ങളുടെയും വീടുകളുടെയും മുകളില്‍ കയറിയാണ് ആളുകള്‍ കല്ലെറിഞ്ഞത്. അക്രമങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കോടതി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.

