Saturday, May 4, 2024
spot_img

സ്കൂട്ടറിൽ ലോറിയിടിച്ച് പത്താം ക്ലാസുകാരിക്ക്​ ദാരുണാന്ത്യം; മരിച്ചത് കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിൻറെ മകൾ

കോഴിക്കോട്: ഇലക്​ട്രിക്​ സ്കൂട്ടറിൽ ലോറിയിടിച്ച് പത്താം ക്ലാസുകാരിക്ക്​ ദാരുണാന്ത്യം. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ മകള്‍ അഹല്യ കൃഷ്ണയാണ് മരിച്ചത്. പതിനഞ്ചുകാരിയായ അഹല്യ പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ഇന്ന് രാവിലെ പതിനൊന്നരയോടെ പേരാമ്പ്ര -കുറ്റിയാടി റോഡിലാണ് അപകടമുണ്ടായത്. അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ചായിരുന്നു അപകടം. പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്നു അഹല്യ. പിന്നാലെ എത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ അഹല്യയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്ഥിരം അപകട മേഖലയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോഴിക്കോട് ഡി.സി.സിയില്‍ ഇന്ദിര ഗാന്ധി അനുസ്മരണത്തിന്‍റെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് കെപിസിസി സെക്രട്ടറിയായ സത്യന്‍ കടിയങ്ങാട് മകളുടെ വേര്‍പാട് വിവരം അറിയുന്നത്.

Related Articles

Latest Articles