Came to take care of a bedridden patient and drowned with jewelry and mobile money; the home nurse who was in the dark for ten months was finally caught
ഹരിപ്പാട്: കിടപ്പുരോഗിയെ പരിചരിക്കാനെത്തി ആഭരണവും മൊബൈലും പണവുമായി മുങ്ങിയ
ഹോം നഴ്‌സ് ഒടുവിൽ 10 മാസത്തിനുശേഷം പിടിയിൽ.മണ്ണാറശ്ശാല തുലാംപറമ്പ് നോർത്ത് ആയിശ്ശേരിൽ സാവിത്രി രാധാകൃഷ്ണനെയാണ് (48) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജൂണിൽ താമല്ലാക്കൽ വിനുഭവനത്തിൽ വിനുവിൻറെ വീട്ടിൽനിന്നാണ് മൂന്ന് ജോടി കമ്മൽ, രണ്ട് മോതിരം, ഒരു ലോക്കറ്റ്, മാലയുടെ ഹുക്ക്, മൊബൈൽ ഫോൺ, 3500 രൂപ എന്നിവ മോഷണം പോയത്.
2022 മാർച്ച് മുതൽ സെപ്റ്റംബർ വരെ ഏഴുമാസം വിനുവിന്‍റെ വീട്ടിൽ സാവിത്രി ജോലിക്ക് നിന്നിരുന്നു. മോഷണശേഷവും മൂന്നു മാസത്തോളം ജോലിയിൽ തുടർന്നു. വിനുവിന്‍റെ രോഗിയായ അമ്മയെ കാണാൻ പലരും വന്നിരുന്നതിനാൽ മോഷ്ടാവ് ആരെന്ന് സംശയിക്കാൻ കഴിയാത്തതിനാൽ പോലീസിൽ പരാതി നൽകിയില്ല. കഴിഞ്ഞ ജനുവരി 11ന് താമല്ലാക്കലിലെ മറ്റൊരു വീട്ടിൽനിന്ന് 35,000 രൂപയും സ്വർണവും നഷ്ടപ്പെട്ടതായി പോലീസിൽ പരാതി കിട്ടി. വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയെ സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാവിത്രിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി.
പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ ഒരുങ്ങുന്നതിനിടെ സാവിത്രി പണവും സ്വർണവും വീട്ടുകാരെ തിരികെ ഏൽപിച്ച് കേസ് കൊടുക്കരുതെന്ന് അപേക്ഷിച്ചു. തുടർന്ന് വീട്ടുകാർ പരാതി പിൻവലിച്ചു. ഈ വിവരം അറിഞ്ഞ വിനു ബുധനാഴ്ച പോലീസിൽ പരാതി നൽകുകയായിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ആഭരണങ്ങൾ പണയം വെച്ചതിന്‍റെ ലിസ്റ്റ് എടുത്തതാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.
വാഷിംഗ്ടൺ : വെനസ്വേലയിലെ പുതിയ ഭരണകൂടത്തിന് കടുത്ത ഉപാധികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ചൈന, റഷ്യ, ഇറാൻ,…
ദില്ലി : തെരുവുനായ്ക്കൾ മൂലം റോഡപകടം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ നിരീക്ഷണവുമായി സുപ്രീം കോടതി. നായ്ക്കൾ കടിക്കുമോ ഇല്ലയോ എന്നത്…
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…