Sunday, January 11, 2026

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

മുംബൈ: പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശപ്രകാരം ജൂലൈ 29 ന് ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനായിരുന്നു.

പരിശോധനാഫലം രണ്ടാഴ്ച്ചയ്ക്കകം മുദ്രവെച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.എന്നാല്‍ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചിട്ടില്ലെന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ വ്യക്തമാക്കുന്നത്.

കലീനയിലെ ഫൊറന്‍സിക് ലാബില്‍നിന്ന് പരിശോധനാഫലം ഇതുവരെ കൈമാറിയില്ലെന്ന് ഓഷിവാര പൊലീസും അറിയിച്ചു.കഴിഞ്ഞമാസം 27 ന് ഹര്‍ജി ഹൈക്കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കേണ്ട കേസുകള്‍ അധികമായതിനാല്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.

Related Articles

Latest Articles