Srilankan-crisis-5-death-200-accident-fire-attack-on-house
ഇടുക്കി: ഇടുക്കി അണക്കര പാമ്പുപാറയില്‍ മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു. വീടിനുള്ളില്‍ ഉറങ്ങി കിടന്ന നാല് കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. പുതുമനമേട് സുബ്രഹ്മണ്യന്റെ വീടാണ് കത്തിനശിച്ചത്. വീട്ടുപകരണങ്ങളെല്ലാം പൂര്‍ണമായും നശിച്ചു.
ഇന്നലെ രാത്രി എട്ടരയോടെ ആണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. വീട്ടിനുള്ളില്‍ കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയില്‍ നിന്നും തീ പടരുകയായിരുന്നു. സുബ്രഹ്മണ്യന്‍, മകന്‍ കാര്‍ത്തിക് എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.
അമ്മ വനിത സമീപത്ത് താമസിക്കുന്ന മൂത്ത മകന്റെ വീട്ടിലേക്ക് പോയ സമയത്താണ് തീ പടർന്നത്. ഈ സമയം കാര്‍ത്തിക്കിന്റെ നാല് കുട്ടികള്‍ വീടിനുള്ളില്‍ ഉറങ്ങുന്നുണ്ടായിരുന്നു. വീട്ടില്‍ നിന്നും തീ ഉയരുന്നത് ബന്ധുക്കള്‍ കണ്ടതോടെയാണ് വൻ ദുരന്തം ഒഴിവായത് എന്ന് മകന്‍ കാര്‍ത്തിക് പറഞ്ഞു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…