Friday, September 25, 2026

മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന്​ വീട് കത്തിനശിച്ചു;​ കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: ഇടുക്കി അണക്കര പാമ്പുപാറയില്‍ മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന്​ വീട് കത്തിനശിച്ചു. വീടിനുള്ളില്‍ ഉറങ്ങി കിടന്ന നാല്​ കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. പുതുമനമേട് സുബ്രഹ്മണ്യന്റെ വീടാണ് കത്തിനശിച്ചത്. വീട്ടുപകരണങ്ങളെല്ലാം പൂര്‍ണമായും നശിച്ചു.

ഇന്നലെ രാത്രി എട്ടരയോടെ ആണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. വീട്ടിനുള്ളില്‍ കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയില്‍ നിന്നും തീ പടരുകയായിരുന്നു. സുബ്രഹ്മണ്യന്‍, മകന്‍ കാര്‍ത്തിക് എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

അമ്മ വനിത സമീപത്ത് താമസിക്കുന്ന മൂത്ത മകന്റെ വീട്ടിലേക്ക് പോയ സമയത്താണ് തീ പടർന്നത്. ഈ സമയം കാര്‍ത്തിക്കിന്റെ നാല് കുട്ടികള്‍ വീടിനുള്ളില്‍ ഉറങ്ങുന്നുണ്ടായിരുന്നു. വീട്ടില്‍ നിന്നും തീ ഉയരുന്നത് ബന്ധുക്കള്‍ കണ്ടതോടെയാണ് വൻ ദുരന്തം ഒഴിവായത് എന്ന് മകന്‍ കാര്‍ത്തിക് പറഞ്ഞു.

Related Articles

Latest Articles