Wednesday, December 17, 2025

മകന്റെ പക്കൽനിന്നു കഞ്ചാവ് പിടികൂടിയിട്ടില്ല ! വാർത്തകൾ നിഷേധിച്ച് യു.പ്രതിഭ എംഎൽഎ

മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് കായംകുളം എംഎൽഎ യു പ്രതിഭ. മാദ്ധ്യമ വാർത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്സൈസ് പിടികൂടിയതെന്നും സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ പ്രതികരിച്ചു. വ്യാജ വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യു.പ്രതിഭ കൂട്ടിച്ചേർത്തു.

ഒരുകുഞ്ഞും തെറ്റായ വഴിയിൽ പോകരുതെന്ന് കരുതുന്ന അമ്മയാണ് താൻ. ഇല്ലാത്ത വാർത്തകൊടുത്ത മാദ്ധ്യമങ്ങൾ അത് പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും അവർ പറഞ്ഞു. തന്റെ മകന്റെ കാര്യം മാത്രം ഞാൻ പറയാം ബാക്കിയുള്ളവരുടെ കാര്യം അവരുടെ മാതാപിതാക്കളോട് ചോദിക്കണം. നാട്ടിൻപുറത്ത് നടന്ന സാധാരണ സംഭവമാണെന്നും എംഎൽഎ പ്രതികരിച്ചു.

മകൻ അടങ്ങുന്ന സംഘം എക്സൈസിന്റെ പിടിയിലായോ എന്ന ചോദ്യത്തിന്, മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയെന്നാണ് മറുപടി. തന്റെ മകന്റെ കാര്യം മാത്രമേ തനിക്കറിയോ മറ്റുള്ളവരുടെ കാര്യം അവരുടെ മാതാപിതാക്കളോട് ചോദിക്കണം. മാദ്ധ്യമങ്ങൾ പരസ്യമായി മാപ്പ് പറയണമെന്നും തന്റെ ചുറ്റും നിൽക്കുന്നവരെ ഒരുപാട് വിഷമിപ്പിച്ചുവെന്നും യു. പ്രതിഭ പറഞ്ഞു.

Related Articles

Latest Articles