Sunday, December 21, 2025

ക്യാമറാ പ്രേമികൾക്ക് ഒരു ദുഃഖവാർത്ത; ‘കാനോണ്‍’ ഇനി ഡിഎസ്എല്‍ആര്‍ ക്യാമറകൾ നിർമ്മിക്കില്ല

ജപ്പാൻ ആഗോളക്യാമറ ബ്രാന്‍ഡായ കാനോണ്‍ ഡിഎസ്എല്‍ആര്‍ (DSLR) ക്യാമറകളുടെ നിര്‍മ്മാണം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. നോണ്‍ 1ഡി എക്സ് മാര്‍ക്ക് III ആണ് തങ്ങളുടെ അവസാനത്തെ ഡിഎസ്എല്‍ആര്‍ ക്യാമറയെന്ന് കമ്പനി സ്ഥിരീകരിച്ചു. മിറര്‍ലെസ് ഡിഎസ്എല്‍ആര്‍ ക്യാമറകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ പുതിയ തീരുമാനം.

മുന്‍നിര ഡിഎസ്‌എല്‍ആറുകളുടെ ഉത്പാദനം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിക്കുമെന്ന് ജാപ്പനീസ് പത്രമായ യോമിയുരി ഷിംബനു നല്‍കിയ അഭിമുഖത്തില്‍ സിഇഒ ഫുജിയോ മിതാരായ് നേരത്തെ പറഞ്ഞിരുന്നു. മിറര്‍ലെസ് ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ നിര്‍മ്മിക്കുന്നതില്‍ മാത്രമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് വക്താവ് പറഞ്ഞു. അതേസമയം കാനോണ്‍ അതിന്റെ മുന്‍നിരയുടെ ഉത്പാദനം എപ്പോള്‍ അവസാനിപ്പിക്കുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Latest Articles