Wednesday, May 8, 2024
spot_img

58000 തിരിച്ചു പിടിച്ച് സെൻസെക്സ്; നിഫ്റ്റി 17300 കടന്നു.

കലണ്ടർ വർഷത്തിന്റെ അവസാന ദിവസമായ ഇന്ന് ഓഹരി വിപണികൾ നേട്ടത്തോടെ തുടങ്ങി. സെൻസെക്സ് 58000 തിരിച്ചു പിടിക്കുകയും നിഫ്റ്റി 17300 കടക്കുകയും ചെയ്തു. റിലൈൻസ്, ഹിൻഡാൽകോ, ടൈറ്റൻ കമ്പനി, ആക്സിസ് ബാങ്ക് എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. NTPC, ഇൻഡസ് ഇൻഡ്, ONGC തുടങ്ങിയ ഓഹരികൾ നിലവിൽ നഷ്ടത്തിലാണ്. ആഗോള വിപണികളും നേട്ടം കൈവരിക്കുന്നുണ്ട്. ലോകമെമ്പാടും പുതിയ കോവിഡ് വകഭേദമായ ഒമൈക്രോൺ വ്യാപിക്കുന്നത് വിപണികളെ ഇതുവരെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

അസംസ്‌കൃത വിപണിയിൽ ഇന്നലെ എണ്ണ വില താഴ്ന്ന് ക്ലോസ് ചെയ്തു, യുഎസ് ക്രൂഡ് ബാരലിന് 0.13 ശതമാനം ഇടിഞ്ഞ് 76.46 ഡോളറായും ബ്രെന്റ് ലാൻഡിംഗ് 0.09 ശതമാനം ഉയർന്ന് 79.30 ഡോളറിലുമാണ് ക്ലോസ് ചെയ്തത്. ഈ വർഷം ബ്രെന്റ് 50 ശതമാനത്തിലധികം ഉയർന്നു. 46 ആമത് ജി എസ് ടി കൌൺസിൽ യോഗം ഇന്ന് നടക്കുകയാണ്. ടെക്സ്റ്റൈൽ , ഫുട്‍വെയർ ഉൽപ്പന്നങ്ങളുടെ നികുതി നിരക്കുകളിൽ മാറ്റം ജി എസ് ടി കൌൺസിൽ ചർച്ച ചെയ്യുന്നതിനാൽ ഇത്തരം ഓഹരികൾ ഇന്ന് ശ്രദ്ധിക്കപ്പെട്ടേക്കാം.

Related Articles

Latest Articles