Sunday, December 21, 2025

ഹിറ്റ്മാൻ ഇല്ലാതെ ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ട് !കാരണമിതാ..

അഹമ്മദാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ഇന്നു കൊടിയേറാനിരിക്കെ ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേ‍ഡിയത്തിൽ ടൂർണമെന്റിലെ ടീം ക്യാപ്റ്റൻമാർ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അഭാവം ഏറെ ചർച്ചയായിരുന്നു.

രോഹിത് ശർമ്മയാണു ചിത്രമെടുത്തതെന്ന് ചില മുംബൈ ആരാധകരുടെ വാദം. എന്നാൽ സംഭവത്തിന് പിന്നിലെ സത്യം അതല്ല. രോഹിത് ശർമ്മ ഫോട്ടോ ഷൂട്ടിനായി അഹമ്മദാബാദിൽ എത്താത്തതാണ് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിന് കാരണം.അസുഖം കാരണം രോഹിത്തിന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അതെസമയം ഏപ്രിൽ രണ്ടിന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ രോഹിത് ശർമ്മ കളിക്കും

കഴിഞ്ഞ ദിവസം നടന്ന ഫോട്ടോഷൂട്ടിൽ ഭുവനേശ്വർ കുമാർ (സൺറൈസേഴ്സ് ഹൈദരാബാദ്), ഡേവിഡ് വാർണർ (ഡൽ‌ഹി ക്യാപിറ്റല്‍സ്), സഞ്ജു സാംസൺ (രാജസ്ഥാൻ റോയൽസ്), ഹാർദിക് പാണ്ഡ്യ (ഗുജറാത്ത് ടൈറ്റൻസ്), എം.എസ്. ധോണി (ചെന്നൈ സൂപ്പർ കിങ്സ്), കെ.എൽ. രാഹുൽ (ലക്നൗ സൂപ്പർ ജയന്റ്സ്), ശിഖർ ധവാൻ (പഞ്ചാബ് കിങ്സ്), നിതിഷ് റാണ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), ഫാഫ് ഡുപ്ലേസി (റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ) എന്നിവരാണു പങ്കെടുത്തത്. ഹൈദരാബാദ് ക്യാപ്റ്റൻ എയ്ഡൻ മാർക്രം ടീമിനൊപ്പം ചേരാത്തതിനാൽ ആദ്യ മത്സരത്തിൽ ഇന്ത്യൻ പേസ് ബൗളർ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്.

Related Articles

Latest Articles