Sunday, April 28, 2024
spot_img

മത്സ്യ തൊഴിലാളികളോടുള്ള പിണറായി സർക്കാറിന്റെ വഞ്ചന!ബി ജെ.പി ഫിഷറീസ് DD ഓഫീസ് ധർണ്ണ നടത്തി

മത്സ്യ തൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതി തുക മുടക്കമില്ലാതെ വിതരണം ചെയ്യുക, കടങ്ങൾ എഴുതി തള്ളുക, വീടുകൾക്ക് പട്ടയം ഉടൻ വിതരണം ചെയ്യുക, വിദ്യാർത്ഥികളുടെ ഗ്രാൻഡ് ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യ തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിന്റെ മത്സ്യ തൊഴിലാളി വഞ്ചനയ്ക്കെതിരെ ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയക്ടറുടെ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ: ശ്രീ പദ്മനാഭൻ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

പിണറായി സർക്കാർ മത്സ്യ തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുമ്പോൾ സ്വതന്ത്രഭാരതത്തിൽ ആദ്യമായി മത്സ്യ ബന്ധന നയം കൊണ്ട് വന്നത് മോദി സർക്കാരാണ് മത്സ്യ തൊഴിലാളിയെ കൃഷിക്കാരനായി പ്രഖ്യാപിച്ചതെന്നും, 20,000 കോടി രൂപ മത്സ്യ സംമ്പാദ്യ യോജന പ്രകാരം ആത്മനിർബർ ഭാരത് പദ്ധതി പ്രകാരം അനുവദിച്ചെന്നും , മത്സ്യ മേഖലക്ക് ഏറ്റവും കുടുതൽ ആനുകൂല്യം നൽകിയ സർക്കാരാണ് മോദി സർക്കാരെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു

ബി ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു. ജില്ല മത്സ്യ കോഡിനേറ്റർ പി കെ. ഗണേശൻ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.പി. ഗണേശൻ , പ്രവീൺ തളിയിൽ , വൈസ് പ്രസിഡണ്ട് ലതിക ചെറോട്ട് , കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , മഹിള മോർച്ച മണ്ഡലം പ്രസിഡണ്ട് ജിഷ ഷിജു, സോഷ്യൽ മീഡിയ കൺവീനർ ടി. അർജുൻ , കോ കൺവീനർ അരുൺ രാമദാസ് നായ്ക്, വെസ്റ്റ്ഹിൽ ഏരിയ പ്രസിഡണ്ട് മധു കാമ്പുറം, വെള്ളയിൽ ഏരിയ കൺവീനർ ടി.ശ്രീകുമാർ ,ഏരിയ ജനറൽ സെക്രട്ടറിമാരായ മാലിനി സന്തോഷ്, പ്രേംനാഥ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി.സുരേന്ദ്രൻ പി.ദിനേശ് എന്നിവർ സംസാരിച്ചു.

Related Articles

Latest Articles