കോട്ട: കാര്‍ പുഴയിലേക്ക് വീണ് എട്ടുപേര്‍ മരിച്ചു. വിവാഹസംഘം സഞ്ചരിച്ച കാറാണ് രാജസ്ഥാനിലെ കോട്ട ജില്ലയിലെ ചമ്പാൽ പുഴയിലേക്ക് മറിഞ്ഞത്.
വിവാഹചടങ്ങില്‍ പങ്കെടുക്കാൻ പോകുന്നവഴിയ്ക്കായിരുന്നു അപകടത്തില്‍പ്പെട്ടത്. ക്രെയിന്‍ ഉപയോഗിച്ചാണ് പുഴയില്‍ നിന്ന് കാര്‍ പുറത്തെടുത്ത്.
അപകടം നടന്ന ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലീസ് പറഞ്ഞു.

