Monday, December 15, 2025

എറണാകുളം ചക്കരപറമ്പിൽ വാഹനാപകടം;ബൈക്കുകളെയും യാത്രക്കാരെയും ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ തല കീഴായി മറഞ്ഞു

കൊച്ചി : എറണാകുളം ചക്കരപറമ്പിനു സമീപത്തെ ദേശീയ പാതയിൽ വാഹനാപകടം.രണ്ട് ബൈക്കുകളിലും ബസ്സ്റ്റോപ്പിലെ യാത്രക്കാരനെയും ഇടിച്ചിട്ട ശേഷം നിയന്ത്രണം വിട്ട കാർ തല കീഴായി മറഞ്ഞു.

ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ആൾക്ക് കാറിടിച്ച്, ഗുരുതരമായി പരിക്കേറ്റു. വൈറ്റിലയിൽ നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക്‌ പോകുകയായിരുന്നു കാർ. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Related Articles

Latest Articles