വൈക്കം: കോട്ടയം വൈക്കത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. വൈക്കം ചേരുംചുവട് കാറും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഉദയംപേരൂര്‍ സ്വദേശികളായ സൂരജ്, അച്ഛന്‍ വിശ്വനാഥന്‍, അമ്മ ഗിരിജ, അജിത എന്നിവരാണ് മരിച്ചത്.
രാവിലെ ആറുമണിയോടെ വൈക്കം ചേരുംചുവട് പാലത്തിന് സമീപമാണ് സംഭവം. വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. അപകടത്തില്‍ ബസിലെയും കാറിലെയും യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ട് കാര്‍ യാത്രക്കാരുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് വൈക്കം-എറണാകുളം പാതയില്‍ വാഹന ഗതാഗതം സ്തംഭിച്ചു.

