Tuesday, April 30, 2024
spot_img

രാജസ്ഥാനിൽ വാഹനാപകടം; ടാക്ടറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് തീർത്ഥാടകർ മരിച്ചു; 25-ലധികം പേർക്ക് പരിക്ക്

പാലി: രാജസ്ഥാനിലെ പാലി ജില്ലയിൽ വാഹനാപകടം. അപകടത്തിൽ 5 പേർ മരിച്ചു. 25 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് ടാക്ടറും ട്രക്കും കൂട്ടിയിച്ച് ദാരുണമായ സംഭവം ഉണ്ടായത്. ട്രാക്ടറിൽ ഉണ്ടായിരുന്നവർക്കാണ് അപകടം സംഭവിച്ചത്.

അപകട ശേഷം സംഭവ സ്ഥലത്ത് പോലീസ് സംഘവും ആംബുലൻസുകളും എത്തി പരിക്കേറ്റവരെ ആശുപത്രിയിലേയ്‌ക്ക് മാറ്റി. ജയ്‌സാൽമീർ ജില്ലയിലെ രാംദേവ്ര ക്ഷേത്രം സന്ദർശിക്കാൻ പോയ തീർത്ഥാടകരാണ് ട്രാക്ടർ ട്രോളിയിൽ ഉണ്ടായിരുന്നത്. എതിർ‍ വശത്തുനിന്നും അമിത വേ​ഗത്തിൽ വന്ന ട്രക്ക് ഇവരെ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനമറിയിച്ചത്.“രാജസ്ഥാനിലെ പാലിയിലുണ്ടായ അപകടം ദുഃഖകരമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു” എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അതേസമയം, അപകടത്തിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും അനുശോചനം രേഖപ്പെടുത്തി.

Related Articles

Latest Articles