തൃശ്ശൂർ: തൃശ്ശൂർ കാഞ്ഞാണിയിൽ വച്ച് വഴിയാത്രക്കാരന്‍റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. തൃശ്ശൂർ-പാലാഴി റൂട്ടിലോടുന്ന ‘കിരൺ’ എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്.
ഹമീദിന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. തൃശ്ശൂർ കാഞ്ഞാണിയിൽ വച്ച്
മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടയിലായിരുന്നു ബസ് വഴി യാത്രക്കാരനെ ഇടിച്ച് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ അയാൾ ബസിനടിയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

