Saturday, May 4, 2024
spot_img

വാഹനാപകടം; ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം, മൂ​ന്ന് പേ​ർ​ക്ക് പരിക്ക്

ചാ​ത്ത​ന്നൂ​ർ: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. പാ​രി​പ്പ​ള്ളി​പാ​മ്പു​റം സ്മൃ​തി നി​ല​യ​ത്തി​ൽ വി​ഘ്നേ​ഷ് (25), പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം ഒ​ഴു​കു​പാ​റ ബിഎ​സ് ഭ​വ​നി​ൽ സു​ബി​ൻ സു​ന്ദ​രേ​ശ​ൻ (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​ഴു​കു​പാ​റ പോ​ള​ച്ചി​റ താ​ഴ​തി​ൽ വീ​ട്ടി​ൽ രാ​ഹു​ൽ(27) ചി​റ​ക്ക​ര​ത്താ​ഴം ച​രു​വി​ള വീ​ട്ടി​ൽ സു​ധീ​ൻ (20) ചി​റ​ക്ക​ര​ത്താ​ഴം പു​തു​വി​ള വീ​ട്ടി​ൽ ഷി​ജി​ൻ (23) എ​ന്നി​വ​ർക്കാ​ണ് പ​രി​ക്കേറ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ന്ത്ര​ണ്ടോടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ര​വൂ​ർ – പാ​രി​പ്പ​ള്ളി റോ​ഡി​ൽ കോ​ട്ടുവ​ൻ​കോ​ണം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. എ​തി​ർ ദി​ശ​ക​ളി​ൽ നി​ന്നും വ​ന്ന​ ബൈ​ക്കു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. സു​ബി​ൻ സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് മ​രിക്കുകയായിരുന്നു. വി​ഘ്നേ​ഷി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു. ശ​ബ​ദം കേ​ട്ട് ഓ​ടി കൂ​ടി​യ നാ​ട്ടു​കാ​രും പ​ര​വൂ​ർ പോലീ​സും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്.

Related Articles

Latest Articles