Sunday, June 2, 2024
spot_img

മദ്യലഹരിയില്‍ വാഹനമോടിച്ചു; അയല്‍വാസിയുടെ വീടിന്‍റെ മതിൽ ഇടിച്ചുതകർത്തു; ആളുകൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

എറണാകുളം: മദ്യലഹരിയില്‍ വാഹനമോടിച്ച് അയല്‍വാസിയുടെ വീടിന്‍റെ മതിൽ ഇടിച്ചുതകർത്ത സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. കൊച്ചി പള്ളുരുത്തി സ്വദേശി സുരേഷിനെതിരെയാണ് കേസെടുത്തത്.

ഇന്നലെ രാത്രി 9.30നാണ് സംഭവം. മദ്യലഹരിയിലായിരുന്ന സുരേഷ്, സ്വന്തം വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ ആദ്യം റിവേഴ്സ് എടുത്ത ശേഷം തൊട്ടടുത്ത വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അപകടമുണ്ടായതിനു സമീപത്തായി ബൈക്ക് യാത്രികനും അയൽവീട്ടിലെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്.

സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ വാഹനത്തിനും കേടുപാടുണ്ടായിട്ടുണ്ട്.

Related Articles

Latest Articles