Legal

കാറിന്റെ ​ഗ്ലാസിൽ സണ്‍ ഫിലിം ഒട്ടിക്കുന്നത് നിയമവിരുദ്ധമോ ? ഇനി നിയമഭേദ​ഗതി അറിഞ്ഞ് പിഴ നൽകുക

തിരുവനന്തപുരം: 2012ലാണ് വാഹനങ്ങളുടെ ​ഗ്ലാസിൽ ഒരു തരത്തിലുളള ഫിലിമുകളും ഒട്ടിക്കാൻ പാടില്ലായെന്ന നിയമം വരുന്നത്. ചില വാഹനങ്ങളിൽ കറുത്ത ഫിലിം ഒട്ടിക്കാറുണ്ട്. ഇത് ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നുവെന്ന് കാണിച്ച് അഭിഷേക് ​ഗോയങ്ക എന്നയാൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് വാഹനങ്ങളിൽ ഫിലിം ഒട്ടിക്കുന്നത് പൂർണ്ണമായും നിർത്തലാക്കുകയായിരുന്നു.

എന്നാൽ ബിഐഎസ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന, ​​ഗ്ലേസിം​ഗ് ​ഗ്ലാസസ്സ് വാഹനങ്ങളിൽ ഉപയോ​ഗിക്കാമെന്ന് കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ ഭേദ​ഗതിയിൽ പറയുന്നുണ്ട്.
ആദ്യത്തെ ഫിലിം നിരോധനത്തിലെ നിയമത്തിലും അതിലെ ബിഐഎസ് മാനദണ്ഡങ്ങളിലും ഭേദ​ഗതി വന്നു കഴിഞ്ഞു. വാഹനത്തിന്റെ സേഫ്റ്റി മെഷേഴ്സ് ഉറപ്പു വരുത്തിക്കൊണ്ടുള്ള നിയമഭേദ​ഗതിയാണ് പുറത്ത് വന്നിട്ടുള്ളത്.

2021 ൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ നിയമഭേദ​ഗതിയിൽ പറയുന്നത് ​ഗ്ലൈസിം​ഗ് ​ഗ്ലാസസ് എന്നാണ്. അതിനർത്ഥം ഫിലിം ഒട്ടിക്കാമെന്നല്ല. ആ ഭേദ​ഗതി വ്യക്തമായി പരിശോധിച്ചാൽ മനസ്സിലാകും. അതുപോലെ തന്നെ, വാഹനങ്ങളിൽ ഫിലിം ഒട്ടിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ പിഴ ഈടാക്കുന്നത് അതിന്റെ വിസിബിലിറ്റി പരിശോധിച്ചിട്ടാണ്. വിസിബിലിറ്റി സംബന്ധിച്ച് സുപ്രീം കോടതിയുടെ ഒരു റൂളിം​ഗ് ഉണ്ട്. റൂളിം​ഗിന്റെ ബേസിലാണ് പിഴ ഈടാക്കുന്നത്.

​ഗ്ലേസിം​ഗ് ​ഗ്ലാസിൽ ഒരു പ്ലാസ്റ്റിക് ലേയർ വരുന്നു എന്നുള്ളതാണ്. അതാണ് ഇപ്പോൾ ചിലർ പ്ലാസ്റ്റിക് അഫിക്സ് ചെയ്യുന്നതിൽ പ്രശ്നമില്ല എന്ന് പറയുന്നത്. ​രണ്ടും രണ്ടാണ്. ​​ഗ്ലേസിം​ഗ് മെറ്റീരിയലുകൾക്ക് പ്രകാശ സുതാര്യത മാനദണ്ഡം മാത്രമല്ല, മറ്റ് കർശന പരിശോധനകൾ കൂടി ബിഐഎസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇവയെല്ലാം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.

Meera Hari

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

7 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

8 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

8 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

9 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

9 hours ago