Monday, December 15, 2025

കാര്‍ പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുകയറി അപകടം ! നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

എടപ്പാള്‍ : കാര്‍ പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാല് വയസ്സുകാരി മരിച്ചു. എടപ്പാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ഉദിനിക്കര റോഡില്‍ താമസിക്കുന്ന മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറു ബിന്‍ത് ജാബിര്‍ ആണ് മരിച്ചത്. . ജാബിര്‍-സജ്‌ന ദമ്പതിമാരുടെ ഏകമകളാണ് അംറു ബിന്‍ത് ജാബിര്‍. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മഠത്തില്‍ വീട്ടില്‍ ഷാഹിറിന്റെ മകള്‍ ആലിയ (5) ,സിത്താര (46) സുബൈദ (61) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എടപ്പാള്‍ അങ്ങാടി ജുമാമസ്ജിദില്‍ കബറടക്കും.

ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു അപകടം. ജാബിറിന്റെ ബന്ധുവായ യുവതിയാണ് കാര്‍ ഓടിച്ചിരുന്നത്. പ്രായമായ ഉമ്മയെ കയറ്റാന്‍ കാര്‍ പിറകിലേക്കെടുക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണംവിട്ട കാര്‍ സമീപത്തുനിൽക്കുകയായിരുന്നവരെ ഇടിച്ചിട്ട് മതിലും തകര്‍ത്തുനീങ്ങി. ഇതോടെ അംറു അടക്കമുള്ളവര്‍ കാറിനും മതിലിനും ഇടയില്‍പെടുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ ഇതേകാറില്‍ എടപ്പാള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അംറുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് അംറുവിന്റെ പിതാവ് ജാബിര്‍ നാട്ടിലെത്തിയിട്ടുണ്ട്

Related Articles

Latest Articles