Categories: International

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിനുള്ള ശിൽപങ്ങൾ ഇന്ത്യയിൽ ഒരുങ്ങി; ശിലകൾ മാർച്ചിൽ അബുദാബിയിലെത്തിക്കും; ചിത്രങ്ങൾ കാണാം

അബുദാബി: അബൂമുറൈഖയിൽ നിർമിക്കുന്ന സ്വാമി നാരായണ്‍ ക്ഷേത്ര സമുച്ചയത്തിന്റെ ശിലകളുടെ കൊത്തുപണികൾ ഇന്ത്യയിൽ പൂർത്തിയാക്കി. അക്ഷർധാം മാതൃകയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിനുള്ള ശിലകൾ പൂർണമായും ഇന്ത്യയിലാണ് കൊത്തിയെടുത്തത്. രണ്ടായിരത്തോളം ശിൽപികൾ ശില്പ നിർമാണത്തിൽ പങ്കെടുത്തു. ഈ ശിലകൾ വരുന്ന മാർച്ചിൽ അബുദാബിയിൽ എത്തിച്ചു കൂട്ടിച്ചേർത്താണ് മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കുക. സ്വാമി നാരായൺ സൻസ്ഥയുടെ ദില്ലിയിലുള്ള സ്വാമി നാരായൺ ക്ഷേത്രത്തിന്റെ മാതൃകയിലാണ് അബുദാബിയിലും ക്ഷേത്രമുയരുന്നത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ ആണ് ക്ഷേത്രത്തിനാവശ്യമായ സ്ഥലം വിട്ടുനൽകിയത്.

പുരാണ കഥകളുടെ ശിൽപാവിഷ്കാരമാണ് 707 ചതുരശ്ര മീറ്റർ ശിലകളിൽ കൊത്തി ഒരുക്കിയിരിക്കുന്നത്. ആന, മയിൽ, ഒട്ടകം, കുതിര, നർത്തകർ, സംഗീതജ്ഞർ, സംഗീത ഉപകരണങ്ങൾ എന്നിവ ശിലയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇരുമ്പോ, സ്റ്റീലോ ഉപയോഗിക്കാതെ, ക്ഷേത്ര നിർമാണത്തിലെ പരമ്പരാഗത രീതികൾ പൂർണമായി പാലിച്ചാണ് സ്വാമി നാരായൺ ക്ഷേത്രനിർമാണം. 55,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പൂർണമായും ശിലകളിലാണ് ക്ഷേത്രം ഉയരുക. 3000 ശിൽപികൾ കൊത്തിയെടുത്ത 12,350 ടൺ പിങ്ക് മാർബിളും 5000 ടൺ ഇറ്റാലിയൻ മാർബിളും ക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കും. യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റൻ ഗോപുരങ്ങളോടുകൂടി നിർമിക്കുന്ന ക്ഷേത്രം 2022ൽ പൂർത്തിയാകും.

സാംസ്‌കാരിക പരിപാടികൾ നടത്താനുള്ള വലിയ ആംഫി തീയേറ്ററും ക്ഷേത്രത്തോട് അനുബന്ധിച്ചുണ്ടാകും. സന്ദർശക കേന്ദ്രം, പ്രദർശന ഹാളുകൾ, പഠനമേഖലകൾ, ഉദ്യാനങ്ങൾ, കായിക കേന്ദ്രങ്ങൾ, ജലാശയങ്ങൾ, ഗ്രന്ഥശാല തുടങ്ങിയവയും സജ്ജമാക്കും. സ്വാമി നാരായൺ സൻസ്തയുടെ ഇന്റർനാഷനൽ റിലേഷൻസ് മേധാവി സാധു ബ്രഹ്മ വിഹാരി ദാസിന്റെ മേൽനോട്ടത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്.

പശ്ചിമേഷ്യയിലെ ബൃഹത്തായ ആദ്യ ഹിന്ദുക്ഷേത്രം അബുദാബിയില്‍ ഉയര്‍ന്ന് വരുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ പ്രവാസി സമൂഹവും ഉറ്റുനോക്കുന്നത്. വാണിജ്യബന്ധത്തിന് പുറമേ യുഎഇയുമായി ഇന്ത്യയ്ക്കുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ ക്ഷേത്രപദ്ധതിക്ക് സാധിക്കുമെന്നാണ് ഇന്ത്യൻ സമൂഹത്തിന്റെ പ്രതീക്ഷ.

B4 Admin

Recent Posts

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

22 minutes ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

50 minutes ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

1 hour ago

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

2 hours ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

3 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

4 hours ago