Kerala

‘നന്ദിയുണ്ട് മുഹമ്മദ് കുട്ടി.. ഗുദ ഭോഗികളായ ക്രിസ്ത്യാനികളെ സൺ‌ഡേ സ്‌കൂൾ അദ്ധ്യാപകരാക്കി മാറ്റാതിരുന്നതിന് അങ്ങയോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു ! ‘ – കാതൽ ചിത്രത്തിൽ മമ്മൂട്ടിക്കെതിരെ കാസ സംഘടന

കാതൽ ദി കോർ ക്രിസ്ത്യൻ വിരുദ്ധ സിനിമയാണെന്ന ആരോപണവുമായി മമ്മൂട്ടിക്കെതിരെ കാസ സംഘടന. സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മനപ്പൂർവം ക്രിസ്ത്യാനികളെ സ്വവർഗാനുരാഗികളായ കഥാപാത്രങ്ങളാക്കിയെന്ന് സംഘടന ആരോപിച്ചത്.

സ്വന്തം സമുദായത്തെ കുറിച്ച് ക്രിസ്ത്യാനികളിൽ അവമതിപ്പ് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും ക്രൈസ്തവ വിരുദ്ധമായ മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിന് ശേഷം ഗൂഢ ലക്ഷ്യത്തോടെ പുറത്തുവന്ന ചിത്രമാണ് ക്രൈസ്തവ പശ്ചാത്തലത്തിലുള്ള കാതലെന്നും പോസ്റ്റിൽ ആരോപിക്കുന്ന കാസ, യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിയെന്നും അവരുടെ ഉപബോധ മനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച അപകർഷതാബോധത്തിൽ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യമെന്നും പറയുന്നു.

“കാതൽ” ക്രൈസ്തവ പശ്ചാത്തലത്തിലുള്ളതും കേന്ദ്ര കഥാപാത്രങ്ങൾ സ്വവർഗാനുരാഗികളായതുമാണ് കാസയെ പ്രകോപിപ്പിച്ചത്. ചിത്രത്തിലെ വൈദികൻ സ്വവർഗാനുരാഗത്തെ ന്യായീകരിക്കുകയാണ് എന്ന ആരോപണവും കാസ ഉന്നയിക്കുന്നുണ്ട്.

നന്ദിയുണ്ട് മുഹമ്മദ് കുട്ടി എന്ന് പറഞ്ഞാരംഭിക്കുന്ന പോസ്റ്റ് ഭീഷ്മപർവ്വം സിനിമ കണ്ട ശേഷം വൈദികരും കന്യാസ്ത്രീകളും സൂസപാക്യം പിതാവും അൽത്താരയുടെ മുമ്പിൽ വെച്ച് ചാമ്പിക്കോ ട്രെൻഡിന്റെ ഭാഗമായത് പോലെ കാതൽ കണ്ട്‌ ട്രെൻഡിനൊപ്പം പോകരുതെന്നും അത് അസന്മാർഗികമാണെന്നുമുള്ള ഉപദേശത്തോടെയാണ് കാസ അവസാനിപ്പിക്കുന്നത്.

കാസ പങ്കുവച്ച പോസ്റ്റ് വായിക്കാം

നന്ദിയുണ്ട് മുഹമ്മദ് കുട്ടി , അങ്ങ് തന്നെ നിർമ്മിച്ചു പുറത്തിറക്കിയിരിക്കുന്ന കാതൽ എന്ന ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ രണ്ട് ഗുദ ഭോഗികളായ സ്വവർഗ അനുരാഗ കഥാപാത്രങ്ങളെ ക്രിസ്ത്യാനികൾ ആക്കിയെങ്കിലും കഥയിൽ അവരെ സൺഡേ സ്കൂൾ അധ്യാപകരാക്കി മാറ്റാതിരുന്നതിലും വിഷയം ചർച്ച ചെയ്യാൻ കുടുംബത്തിലെത്തുന്ന വൈദികനെ മദ്യപാനിയും ഈ സ്വവർഗ അനുരാഗ കമ്പനിയുടെ ഭാഗമായി മാറുന്ന രീതിയിൽ തിരക്കഥയാക്കാതിരുന്നതിലും പെരുത്ത് നന്ദിയുണ്ട് 🙏 രണ്ട് ഉപ നായകന്മാരെ ക്രിസ്ത്യാനികളായ സ്വവർഗ്ഗ അനുരാഗികൾ ആക്കിയിട്ട് അവരെ സന്മാർഗം ഉപദേശിച്ചു നന്നാക്കാൻ എത്തുന്ന മതപണ്ഡിതന്റെ റോളിൽ ആയിരുന്നു മമ്മൂട്ടിയെങ്കിൽ ഭീഷ്മപർവ്വം പോലെ ഒന്നുകൂടി പൊളിച്ചേനെ !

യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ , അവരുടെ ഉപബോധ മനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച അപകർഷതാബോധത്തിൽ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യം . അത്തരത്തിൽ വന്ന ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ മലയാള ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം ……… അതിനുശേഷം വീണ്ടും ഇതാ ഗൂഢ ലക്ഷ്യത്തോടെ ഒരു ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ചിത്രം ” കാതൽ ” .

കേന്ദ്ര കഥാപാത്രമായ നായകൻ സ്വവർഗ്ഗ ഭോഗി ക്രിസ്ത്യാനി , നായകൻറെ സ്വവർഗ ഭോഗിയായ സുഹൃത്ത് അതും ക്രിസ്ത്യാനി. സ്വവർഗ അനുരാഗം കുടുംബ ബന്ധത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ എത്തുന്നതാകട്ടെ ഒരു വൈദികൻ, ഈ വൈദികൻ ആകട്ടെ പലതവണ നേരിട്ട് അല്ലാതെ സ്വവർഗ അനുരാഗത്തെ ന്യായീകരിക്കാനും തൻറെ വാക്കുകളിൽ ശ്രമിക്കുന്നുണ്ട്……. മൊത്തത്തിൽ നല്ല ബെസ്റ്റ് സെറ്റപ്പ്.

സിനിമയുടെ കഥ വായിച്ച് കേൾക്കുന്ന പതിവ് താങ്കൾക്ക് ഉള്ള സ്ഥിതിക്ക് സിനിമയെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ ഒരിക്കലെങ്കിലും താങ്കളുടെ മനസ്സിലേക്ക് കേരളത്തിൽ ആഴ്ചയിൽ രണ്ടും മൂന്നും വരുന്ന വാർത്തകൾ വന്നിട്ടില്ല എന്ന് മാത്രം പറയരുത്. കാരണം താങ്കളും സംവിധായകൻ ജിയോ ബേബിയും കഥാകൃത്തുമൊന്നും മാനത്ത് നിന്നും പൊട്ടി വീണവർ അല്ലല്ലോ ഈ കേരളത്തിൽ തന്നെ ജീവിക്കുന്നവരല്ലേ ……. പിന്നെ ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നാണല്ലോ പ്രമാണം. നടക്കട്ടെ !

പിന്നെ ഒന്നും മനസ്സിലാകാത്ത മണ്ടന്മാരാണ് ഞങ്ങൾ എന്നു മാത്രം അങ്ങും കൂടെയുള്ളവരും ധരിക്കരുത്.

NB- ഭീഷ്മപർവ്വം എന്ന സിനിമ കണ്ടശേഷം ട്രെൻഡിനൊപ്പം എന്നു പറഞ്ഞ് അൾത്താരയുടെ മുന്നിൽ നിന്ന് വൈദികരെ കൊണ്ടും കന്യാസ്ത്രീകളെ കൊണ്ടും എന്തിന് പാവം സൂസപാക്യം പിതാവിനെ കൊണ്ടുവരെ ചാമ്പിച്ച എല്ലാ മൊതലുകളോടും, ഔദ്യോഗിക അംഗീകാരത്തിൻറെ തഴമ്പ് കുണ്ടിയിൽ ഉള്ള സർവ്വ ക്രിസ്ത്യൻ യുവജന സംഘടനകളോടും ഞങ്ങൾക്ക് പറയാനുള്ളത്…… ഈ സിനിമ കണ്ട ശേഷം ട്രെൻഡിനൊപ്പം എന്നു പറഞ്ഞ് പഴയതുപോലെ ഇറങ്ങരുത് , സംഗതി അസന്മാർഗികമാണ് 🙏

Anandhu Ajitha

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

3 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

3 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

4 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

4 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

5 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

5 hours ago