Tuesday, September 22, 2026

കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി; സായ് ശങ്കറിനെതിരെ അന്വേഷണം

കോഴിക്കോട്: വ്യവസായിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സൈബർ (Cyber)sai-shankar- വിദഗ്ദ്ധൻ സായി ശങ്കറിനെതിരെ അന്വേഷണം. കടം നല്‍കിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചതിന് സായ് ശങ്കര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതില്‍ ്രൈകംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

പണം തിരികെ ചോദിച്ചതിനാണ് കോഴിക്കോട്ടെ വ്യവസായിയായ മിൻഹാജിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇയാൾക്ക് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഇല്ലെന്നാണ് സൂചന. സായി ശങ്കറിന്റെ അക്കൗണ്ടുകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. കഴിഞ്ഞ ദിവസം സായ് ശങ്കറുടെ കോഴിക്കോട് കാരപ്പറമ്പിലുളള രണ്ട് ഫ്‌ളാറ്റുകളില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായില്ല.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിലെ പ്രധാന തെളിവായിരുന്നു ദിലീപിന്‍റെ ഫോണുകൾ. ഫോണുകൾ കോടതിയ്ക്ക് കൈമാറുന്നതിന് മുൻപ് സ്വകാര്യ ഹാക്കർ സായ് ശങ്കറിന്‍റെ സഹായത്തോടെ വിവരങ്ങൾ നശിപ്പിച്ചെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles