Kerala

ഗർഭിണിയ്ക്ക് ചികിൽസ നിഷേധിച്ച സംഭവം; ആശുപത്രികൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ഗർഭസ്ഥ ശിശു മരിച്ചതറിയാതെ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ ആശുപത്രികൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കൊല്ലം ഡിഎം ഒയുടെ അന്വേഷണ റിപ്പോർട്ട്. ജില്ലയിലെ രണ്ട് സർക്കാർ ആശുപത്രികൾക്കും വീഴ്ചയുണ്ടായിട്ടില്ല. എസ് എ എടിയിൽ എത്തിയോ എന്നതിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നെടുങ്ങോലം ആശുപത്രിയിൽ സംവിധാനങ്ങൾ കുറവായതിനാൽ യുവതിയെ ഗവ. വിക്ടോറിയ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഈ മാസം പതിനൊന്നിന് വൈകിട്ട് 6ന് വിക്ടോറിയയിൽ യുവതി എത്തി. രാത്രി ഒമ്പത് മണിക്ക് യുവതിയും ഭർത്താവും ഡിസ്ചാർജ് ആവശ്യപ്പെട്ടു. ദമ്പതികളുടെ മൂത്ത കുട്ടിയും അമ്മയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആയതിനാൽ ഡിസ്ചാർജ് വേണമെന്നായിരുന്നു പറഞ്ഞത്.

ഇത് രേഖാമൂലം എഴുതി നൽകിയ ശേഷമാണ് ദമ്പതികൾ ആശുപത്രി വിട്ടത്. വിക്ടോറിയയിൽ എത്തുമ്പോൾ പ്രസവം അടുത്ത അവസ്ഥയിലായിരുന്നു. ഈ ഘട്ടത്തിൽ കുഞ്ഞിന് ചലനമുണ്ടായിരുന്നു. എട്ടുമാസത്തെ ഗർഭകാലം പൂർത്തിയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശത്തിന് വിരുദ്ധമായി റഫർ വാങ്ങിപ്പോകുന്നുവെന്ന് എഴുതി നൽകി. 15 നാണ് യുവതി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

6 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

7 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

7 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago