Friday, May 24, 2024
spot_img

‘ബെംഗ്ലൂരു നഴ്സിങ്ങ് കോളേജിൽ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ’ ; കേരളത്തിൽ നിന്നെത്തുന്നവർക്ക് കടുത്ത നിയന്ത്രണവുമായി കർണ്ണാടക

കർണ്ണാടക: ബെംഗ്ലൂരു നിസര്‍ഗ നഴ്സിങ്ങ് കോളേജിലെ 21 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ബെംഗ്ലൂരുവില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഇവര്‍ ബെംഗ്ലൂരുവിലെത്തിയിരുന്നത് എന്നാണ് പുര്ത്ത് വരുന്ന റിപ്പോർട്ട്

തുടർന്ന് ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 27 വിദ്യാർത്ഥികളെയും നിരീക്ഷണത്തിലാക്കി. കര്‍ണാടകയില്‍ കോളേജുകള്‍ തുറന്നതോടെ നിരവധി മലയാളി വിദ്യാര്‍ത്ഥികളാണ് ഇപ്പോൾ തിരിച്ചെത്തുന്നത്.‍

എന്തായാലും കേരളത്തിൽ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന പരിശോധന നടത്താന്‍ കര്‍ണാടക തീരുമാനിച്ചു. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

അതേസമയം കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കടുത്ത നിയന്ത്രണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കര്‍ണാടക. കേരളത്തില്‍ നിന്ന് അടിയന്തര സര്‍വ്വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ എന്നറിയിച്ചിട്ടുണ്ട്. ഇടറോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനാണ് പുതിയ നിര്‍ദേശം സർക്കാർ നൽകിയിരിക്കുന്നത്. സുള്ള്യ, പുത്തൂര്‍ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയും എന്നും ഒപ്പം അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു.

മാത്രമല്ല അതിർത്തി ജില്ലകളിൽ ശനിയും ഞയറാഴ്ചയും പൂർണ കർഫ്യൂ ആയിരിക്കും, ബെംഗ്ലൂരുവിൽ രാത്രി 10 മണി മുതൽ 6 മണി വരെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles