Sunday, May 19, 2024
spot_img

പുഴയിൽ കുളിക്കാനിറങ്ങി: പാലക്കാട് അമ്മയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു

പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലക്കാട് ആനക്കരയ്ക്കടുത്ത കൂടല്ലൂർ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യ ബേബി ഫെമിന മകൻ ഷെരീഫ് എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം ഉണ്ടായത്. പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഷെരീഫിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ഫെമിന അപകടത്തിൽപ്പെട്ടത്. തുടർന്ന് നാട്ടുകാരെത്തിയാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles