Friday, May 17, 2024
spot_img

10 കൊല്ലം കൊണ്ട് നമ്മളെല്ലാം മുങ്ങിച്ചാവും, നാസയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് | Flood

ലോകത്തെ കാത്തിരിക്കുന്നത് വലിയ വിപത്തുകളുടെ കാലം. കൊറോണ ഇഞ്ചിഞ്ചായി ലോകത്തെ കാർന്ന് തിന്നുമ്പോൾ ഇനി വരാനിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന കാലഘട്ടം. ഈ പോക്ക് ലോകാവസാനത്തിലേക്കോ എന്ന സൂചനയാണോ ? കോറോണയ്ക്ക് പിന്നാലെയുള്ള നിരവധി രോഗങ്ങൾ മനുഷ്യനെ കാർന്ന് തിന്നുന്നതും, പ്രകൃതിയിൽ നിന്നും സംഭവിക്കുന്ന ദുരന്തങ്ങളുമാണ് അതിനു കാരണം. കഴിഞ്ഞ നിരവധി വര്ഷങ്ങളായി എത്തുന്ന പ്രളയവും അതിനു ഒപ്പം തന്നെ ലോകത്തെ നശിപ്പിക്കാൻ എത്തിയ കോവിഡും ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിക്കുന്നു. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം നമ്മൾ സഞ്ചരിക്കുന്ന അതികഠിനമായ പാതയിലൂടെ ആണെന്നാണ്. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030കളുടെ പകുതിയോടെ തുടര്‍ പ്രളയമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു പ്രത്യേക ‘ചലനം’ കാരണം സമുദ്രനിരപ്പ് ഉയരുന്നതാണ് വലിയ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുള്ള പ്രളയത്തിലേക്ക് വഴിമാറുക.

ഇപ്പോഴിതാ ലോകത്തെ കാത്തിരിക്കുന്നത് വലിയ പ്രളയമായിരിക്കുമെന്ന് മുന്നറിയിപ്പുമായി നാസ എത്തിയിരിക്കുകയാണ്. സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന നാസയുടെ സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നാസയുടെ പഠനം പുറത്തുവരുന്നത്.

Related Articles

Latest Articles