Wednesday, December 17, 2025

മലപ്പുറത്ത് പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്;കൊണ്ടോട്ടി സ്വദേശി മൊയ്തീൻകുട്ടിക്ക് 14 വർഷം തടവും 50,000 രൂപ പിഴയും

മലപ്പുറം :പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ നടപടി.14 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.കൊണ്ടോട്ടി കരുവാങ്കല്ല് സ്വദേശി മൊയ്തീൻകുട്ടിയാണ് പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.

പീഡനത്തിന് ഇരയായ കുട്ടിക്ക് ലീഗൽ സർവീസ് അതോറ്റിയിൽ നിന്നും അർഹിക്കുന്ന നഷ്ടപരിഹാരം നൽകണമെന്നും സ്‌പെഷ്യൽ ജഡ്ജ് അനിൽ കുമാർ വിധിച്ചു.2016 ൽ കരുവാരക്കുണ്ടിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പതിമൂന്ന് വയസ്സുള്ള ആൺകുട്ടിയെ ഗുരുതരമായ രീതിയിൽ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പോലീസ് കണ്ടെത്തിയിരുന്നു. കൊണ്ടോട്ടി, വേങ്ങര പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതി.

Related Articles

Latest Articles