ചെങ്ങന്നൂര്‍: സില്‍വര്‍ലൈന്‍ സര്‍വ്വേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെയും, പോലീസുകാരെയും അസഭ്യം പറഞ്ഞ
സംഭവത്തിൽ കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ കേസെടുത്ത് (Police) പോലീസ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എം. പിയുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അവഹേളിച്ചു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തത്
ഇന്നലെയാണ് ചെങ്ങന്നൂരില്‍ കെ റെയിലിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തിനിടെ ഉദ്യോഗസ്ഥരോട് കൊടിക്കുന്നില്‍ സുരേഷ് നിന്റെ തന്തയുടെ വകയാണോ സ്ഥലമെന്ന് ചോദിച്ചായിരുന്നു പ്രതിഷേധിച്ചത്. താന്‍ ജനപ്രതിനിധിയാണ്. നിന്നെക്കാള്‍ വലിയവനാണ്. നിന്റെ അച്ഛന്‍ സമ്പാദിച്ചതല്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞായിരുന്നു കൊടിക്കുന്നിലിന്റെ അസഭ്യവര്‍ഷം. അതേസമയം പോലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ടപ്പോൾ നാടൻ ഭാഷയിൽ സംസാരിക്കേണ്ടി വന്നുവെന്നാണ് സംഭവത്തെക്കുറിച്ചുള്ള എംപിയുടെ വിശദീകരണം.

