ബോളീവുഡ് നടി സൊനാക്ഷി സിന്‍ഹയ്ക്കെതിരെ പോലീസ് കേസ്. വഞ്ചനാ കുറ്റം ചുമത്തിയാണ് നടിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ദില്ലിയില്‍ സെപ്റ്റംബര്‍ 30ന് സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ നടി 37 ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്നതായും എന്നാല്‍ അവസാന നിമിഷം നടി പരിപാടിയില്‍ പങ്കെടുക്കാതെ അതില്‍നിന്നും പിന്മാറുകയായിരുന്നെന്നും സംഘാടകര്‍ പോലീസിന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
നടി പങ്കെടുക്കാത്തത് കാരണം തങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുമെന്ന് അറിയിച്ചെങ്കിലും നടി പരിപാടിയില്‍ പങ്കെടുത്തില്ലെന്നു പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. സംഘാടകര്‍ നല്കിയ പരാതിയെ തുടര്‍ന്ന് മൊറാദാബാദ് ഡിഎസ്പി ഗജ്രാജ് സിംഗ് സൊനാക്ഷി സിന്‍ഹയ്ക്കും മറ്റു നാല് പേര്‍ക്കുമെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു.
ബോളീവുഡിലെ മുൻനിര നടിമാരിൽ ഒരാളായ സൊനാക്ഷി സിന്‍ഹ ബിജെപി എംപി ശത്രുഘ്നൻ സിൻഹയുടെ മകളാണ്.
കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…
മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…
വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി
അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…
സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…
ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്