Friday, April 26, 2024
spot_img

ബോളീവുഡ് നടി സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ കേസ്

ബോളീവുഡ് നടി സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ പോലീസ് കേസ്. വഞ്ചനാ കുറ്റം ചുമത്തിയാണ് നടിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ദില്ലിയില്‍ സെപ്റ്റംബര്‍ 30ന് സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ നടി 37 ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്നതായും എന്നാല്‍ അവസാന നിമിഷം നടി പരിപാടിയില്‍ പങ്കെടുക്കാതെ അതില്‍നിന്നും പിന്മാറുകയായിരുന്നെന്നും സംഘാടകര്‍ പോലീസിന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

നടി പങ്കെടുക്കാത്തത് കാരണം തങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുമെന്ന് അറിയിച്ചെങ്കിലും നടി പരിപാടിയില്‍ പങ്കെടുത്തില്ലെന്നു പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. സംഘാടകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മൊറാദാബാദ് ഡിഎസ്പി ഗജ്രാജ് സിംഗ് സൊനാക്ഷി സിന്‍ഹയ്ക്കും മറ്റു നാല് പേര്‍ക്കുമെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

ബോളീവുഡിലെ മുൻനിര നടിമാരിൽ ഒരാളായ സൊനാക്ഷി സിന്‍ഹ ബിജെപി എംപി ശത്രുഘ്‌നൻ സിൻഹയുടെ മകളാണ്.

Related Articles

Latest Articles