Monday, May 20, 2024
spot_img

‘ജാതികള്‍ക്ക് ഈ കാലത്ത് ഒരു പ്രസക്തിയുമില്ല;വര്‍ണ്ണ, ജാതി പോലുള്ള സങ്കല്‍പ്പങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണം’;പുസ്തക പ്രകാശന ചടങ്ങില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു

നാഗ്പൂര്‍:’ജാതികള്‍ക്ക് ഈ കാലത്ത് ഒരു പ്രസക്തിയുമില്ല,വര്‍ണ്ണ, ജാതി പോലുള്ള സങ്കല്‍പ്പങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണം’. ഡോ.മദന്‍ കുല്‍ക്കര്‍ണിയും ഡോ.രേണുക ബൊക്കറെയും എഴുതിയ ‘വജ്രസൂചി തുങ്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു.

സാമൂഹിക സമത്വം ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും എന്നാല്‍ അത് വിസ്മരിക്കപ്പെടുകയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവേചനത്തിന് കാരണമാകുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കണമെന്നും മുന്‍ തലമുറകള്‍ എല്ലായിടത്തും തെറ്റുകള്‍ വരുത്തിയിട്ടുണ്ടെന്നും ഇന്ത്യ ഒരു അപവാദമല്ലെന്നും അദ്ദേഹം പറഞ്ഞു.ആ തെറ്റുകള്‍ അംഗീകരിക്കുന്നതില്‍ ഒരു പ്രശ്‌നവും ഉണ്ടാകാൻ പാടില്ല.നമ്മുടെ പൂര്‍വ്വികര്‍ തെറ്റ് ചെയ്തുവെന്ന് അംഗീകരിക്കുന്നതിലൂടെ അവര്‍ താഴ്ന്നവരായി മാറുമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അത് സംഭവിക്കില്ല കാരണം എല്ലാവരുടെയും പൂര്‍വ്വികര്‍ തെറ്റ് ചെയ്തിട്ടുണ്ടെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.

Related Articles

Latest Articles