ദില്ലി: വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ വൈദ്യുത തൂണിൽ പിടിച്ച യുവതിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കിഴക്കൻ ദില്ലിയിലെ പ്രീത് വിഹാർ സ്വദേശിയായ സാക്ഷി അഹൂജ എന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞ രാത്രി മുതൽ ദില്ലിയിൽ കനത്ത മഴയായിരുന്നു. കുടുംബത്തിനൊപ്പം പുലർച്ചെ അഞ്ചരയോടെ റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു യുവതി. വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ വൈദ്യുത തൂണിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചെന്ന് പോലീസ് പറഞ്ഞു.
റെയിൽവേ സ്റ്റേഷന്റെ എക്സിറ്റ് നമ്പർ വണ്ണിന് സമീപമാണ് അപകടമുണ്ടായത്. അധികാരികളുടെ അനാസ്ഥ ആരോപിച്ച് യുവതിയുടെ സഹോദരി പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തു. ദൃശ്യങ്ങളിൽ തൂണിന്റെ അടിയിൽ സുരക്ഷാ സംവിധാനമില്ലാതെ വൈദ്യുത കമ്പികൾ കാണാം. സംഭവത്തെക്കുറിച്ച് റെയിൽവേയും പോലീസും അന്വേഷണം ആരംഭിച്ചു. ദില്ലിയിൽ മഴ തുടരുകയാണ്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…