Caused traffic and public nuisance! Police registered a case against Shajimon who protested lying on the road in Kottayam
കോട്ടയം: കെട്ടിടനമ്പർ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കോട്ടയം മാഞ്ഞൂരിൽ പഞ്ചായത്ത് പടിക്കൽ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകൻ ഷാജിമോൻ ജോർജിനെതിരെ കേസെടുത്ത് പോലീസ്. ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി സമരം ചെയ്തെന്നും കാട്ടി എഫ്ഐ ആർ രജിസ്റ്റർ ചെയ്തു.
ഷാജിമോൻ യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടിസ് നൽകി. സമരം നടത്തിയ ഏഴാം തീയതി തന്നെ ഷാജിമോനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ വെള്ളിയാഴ്ചയാണ് സ്റ്റേഷനിൽ ഹാജരാകണമെന്ന് വാട്സാപ്പ് സന്ദേശം എത്തിയത്. വിദേശത്തായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഷാജിമോൻ അറിയിച്ചു. നിലവിലെ കേസ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
നവംബർ ഏഴിനായിരുന്നു കെട്ടിടനമ്പർ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഷാജിമോൻ പഞ്ചായത്തു വളപ്പിലും മള്ളിയൂർ–മേട്ടുമ്പാറ റോഡിലും പ്രതിഷേധിച്ചത്. റോഡ് ബ്ലോക്കായതോടെ ഷാജിമോനെ ബലംപ്രയോഗിച്ച് പോലീസ് മാറ്റുകയായിരുന്നു. അത്യാധുനിക നിലവാരത്തിൽ നിർമിച്ച സ്പോർട്സ് വില്ലേജ് കെട്ടിടത്തിനു പഞ്ചായത്ത് ബിൽഡിങ് നമ്പർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…