അരളിച്ചെടി
അബുദാബി: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അരളിച്ചെടിക്ക് വിലക്കേർപ്പെടുത്തി അബുദാബി. അരളിയുടെ കൃഷിയും വിതരണവും വിലക്കിയിട്ടുണ്ട്. അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി(എഡിഎഎഫ്എസ്എ)യുടേതാണ് നടപടി. പൊതുയിടങ്ങളില്‍ വച്ചുപിടിപ്പിച്ചിട്ടുള്ള ചെടികള്‍ ഉടന്‍ തന്നെ സുരക്ഷിതമായി നീക്കം ചെയ്യുമെന്ന് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയിലെ റെഗുലേറ്ററി ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മൗസ സുഹൈല്‍ അല്‍ മുഹൈരി പറഞ്ഞു. അരളിച്ചെടി വരുത്തുന്ന അപകടങ്ങളെക്കുറിച്ച് വിപുലമായ ബോധവല്‍ക്കരണ ക്യാംപെയ്നുകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
‘അരളിച്ചെടിയുടെ കൃഷി നിരോധിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഒരു മുന്‍കരുതല്‍ നടപടിയാണ്. പൊതുജനങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.”- മൗസ സുഹൈല്‍ അല്‍ മുഹൈരി പറഞ്ഞു
അരളി ചെടിയുടെ ഇലകള്‍, കാണ്ഡം, പൂക്കള്‍, വിത്തുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഭാഗങ്ങളിലും വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ വിഷവസ്തുക്കള്‍ ഹൃദയത്തെ ബാധിക്കും, ചെറിയ അളവില്‍ പോലും കഴിക്കുന്നത് ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ്, തുടങ്ങിയവ ഉണ്ടാക്കും. ചില സന്ദർഭങ്ങളിൽ മരണം പോലും ഇത് മൂലം സംഭവിച്ചേക്കാം
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…