General

‘അഞ്ചാം ടെസ്റ്റ് ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണം’; ഐസിസിയെ സമീപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

കോവിഡ് പശ്ചാത്തലത്തിൽ ഉപേക്ഷിച്ച ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഇംഗ്ലണ്ട് ജയിച്ചതായി പ്രഖ്യാപിക്കണമെന്ന് അവശ്യപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് കത്തെഴുതി. പരമ്പര ഫലത്തെ കുറിച്ച് വ്യക്തത വരുത്താന്‍ ഇരു ടീമുകളുടെ ബോര്‍ഡുകള്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇ സി ബി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് കത്തെഴുതിയത്.

മത്സരത്തില്‍ ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്നും അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അവകാശപ്പെടാന്‍ കഴിയുമെന്നുമാണ് ഇംഗ്ലിഷ് ബോര്‍ഡിന്റെ വാദം. മത്സരം ഉപേക്ഷിച്ചാല്‍ തങ്ങള്‍ക്കു 4 കോടി പൗണ്ടിന്റെ നഷ്ടം വരുമെന്നും അവര്‍ പറയുന്നു. രണ്ടു തവണ കോവിഡ് പരിശോധന ഫലം നെഗറ്റീവായിട്ടും ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിന് തയ്യാറായില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ കളിക്കാന്‍ ഇറങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതിന് പിന്നില്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ ആണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം മത്സരം ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നാന്നു ബിസിസിഐയുടെ വാദം.

admin

Recent Posts

ആരോട് ചോദിച്ചിട്ടാണ് കെജ്‌രിവാൾ ഗ്യാരന്റി പ്രഖ്യാപിച്ചതെന്ന് നേതാക്കൾ

കൂട്ടയടി തുടങ്ങി ! കെജ്‌രിവാൾ പുറത്തിറങ്ങിയത് മോദിക്ക് വേണ്ടി പണിയെടുക്കാനെന്ന് കോൺഗ്രസ് നേതാക്കൾ

2 mins ago

വമ്പൻ വെളിപ്പെടുത്തലുമായി പത്രിക പിൻവലിച്ച കോൺഗ്രസ് നേതാവ്

കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി കോൺഗ്രസ് ; വീഡിയോ കാണാം...

24 mins ago

കോടഞ്ചേരിയിൽ ഡോക്ടറെ മർദ്ദിച്ചയാൾക്കെതിരെ കേസെടുത്തു ! നടപടി കോടഞ്ചേരി സ്വദേശി റംജുവിനെതിരെ

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. കോടഞ്ചേരി സ്വദേശി റംജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ…

50 mins ago

ഒളിച്ചോട്ടം ശീലമാക്കിയ ആളുകളുമായി സംവാദം നടത്താൻ മോദിക്ക് സമയമില്ല

പൊങ്ങച്ചം ആദ്യം നിർത്ത് ! മോദിയോട് സംവദിക്കണം പോലും ; വലിച്ചുകീറി സ്‌മൃതി ഇറാനി ; വീഡിയോ കാണാം...

1 hour ago

പാക് അധീന കശ്മീരിൽ വീണ്ടും തെരുവിലിറങ്ങി ജനങ്ങൾ ! സംഘർഷത്തിൽ രണ്ട് മരണം; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

അനിയന്ത്രിതമായ വിലക്കയറ്റം, ഉയര്‍ന്ന നികുതി, വൈദ്യുതി ക്ഷാമം തുടങ്ങിയ ചൂണ്ടിക്കാട്ടി പാക് അധീന കശ്മീരിൽ നടക്കുന്ന സംഘർഷത്തിൽ രണ്ട് പേർ…

1 hour ago

രാഹുലിന്റേത് ചൈനീസ് ഗ്യാരന്റി ! ഒരിക്കലും യാഥാർഥ്യമാകില്ല ; ജനങ്ങൾ മോദിയുടെ ഗ്യാരന്റിക്കൊപ്പമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി : രാഹുലിന്റെ വാഗ്ദാനങ്ങൾ ചൈനീസ് ഗ്യാരന്റിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ഒരിക്കലും അവരുടെ വാഗ്ദാനങ്ങൾ…

1 hour ago