Friday, October 2, 2026

പറന്നുയർന്ന തിരുവനന്തപുരം- ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി; വിമാനത്തിന് സാങ്കേതിക തകരാറെന്ന് അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം– ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് സൂചന. തിരുവനന്തപുരത്ത് നിന്നും ഷാർജയിലേക്ക് 170 യാത്രക്കാരുമായി 6.20 ന് പറന്നുയർന്ന വിമാനമാണ് തിരിച്ചിറക്കിയത്.

യന്ത്രത്തതകരാർ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം യാത്രക്കാർ വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. ഇവർക്കായി ബദൽ വിമാനം ഏർപ്പെടുത്തിയേക്കുമെന്നാണ് വിവരം.

Related Articles

Latest Articles