ദില്ലി: നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ (Stock Exchange) 44 കോടിയുടെ ക്രമക്കേടിനു പിന്നിലെ ബുദ്ധികേന്ദ്രത്തെ കണ്ടെത്തി സിബിഐ. ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അറസ്റ്റിലായ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രഹ്മണ്യനാണ് കേസിലെ ‘ഹിമാലയൻ സന്യാസി’യെന്ന് സിബിഐ വ്യക്തമാക്കി. ഹിമാലയത്തിലെ ഒരു ‘സന്യാസി’യുടെ താല്‍പര്യപ്രകാരമാണ് എന്‍എസ്‌ഇ മുന്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ചിത്ര രാമകൃഷ്ണന്‍ ക്രമക്കേട് നടത്തിയതെന്നു സിബിഐ കണ്ടെത്തിയിരുന്നു.
ആനന്ദ് സുബ്രഹ്മണ്യനാണ് ചിത്രയുമായി ഇമെയിൽ വഴി ആശയവിനിമയം നടത്തിയ ‘സന്യാസി’യെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ‘സന്യാസി’യുടെ സ്വാധീനത്തിൽ ചിത്ര എടുത്ത തീരുമാനങ്ങളിലൊന്നാണ് ആനന്ദിന്റെ വിവാദ നിയമനമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പറഞ്ഞിരുന്നു. ഫെബ്രുവരി 19, 20, 21, 24 തീയതികളിൽ ആനന്ദിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി 11ന് ചെന്നൈയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…