Monday, June 17, 2024
spot_img

സഞ്ജിത് കൊലപാതകം സിബിഐ അന്വേഷിക്കണം; ഹർജി ഇന്ന് ഹൈക്കോടതിയിൽ; ആവശ്യത്തെ എതിർക്കുമെന്ന് സർക്കാർ

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ (Sanjit Murder Case)കേസിൽ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ. എന്നാൽ ഹർജിയെ സർക്കാർ ശക്തമായി എതിർക്കുമെന്നാണ് വിവരം.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
കുറ്റകൃത്യത്തിൽ കേരളത്തിന് പുറത്തുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ കേരള പോലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിന് പുറത്ത് പ്രതികൾക്ക് സംരക്ഷണം ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയെ പിടികൂടുന്നതിൽ പോലീസിന് സംഭവിച്ച വീഴ്ചയും, സർക്കാർ കാട്ടുന്ന അലംഭാവവും ഹർജിയിൽ സൂചിപ്പിക്കുന്നുണ്ട്.

അതോടൊപ്പം സഞ്ജിത്തിന്റെ കൊലപാതകത്തിൽ പങ്കെടുത്തവരെ കൂടാതെ ഇതിന് കൂട്ടുനിന്നവരെയും എത്രയും വേഗം പിടികൂടി ശിക്ഷിക്കണമെന്നും ഹർജിയിൽ പറയുന്നു.കഴിഞ്ഞ മാസമാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതേസമയം സഞ്ജിത്ത് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നാണ് സർക്കാർ കോടതിൽ അറിയിച്ചിരിക്കുന്നത്. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് സർക്കാർ വാദം. എന്നാൽ കേസ് എങ്ങനെയെങ്കിലും ഒതുക്കിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, അതിനാണ് സംഭവം കൃത്യമായി അന്വേഷിക്കാതെ തിടുക്കം കൂട്ടുന്നതെന്നും പ്രതികളെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Related Articles

Latest Articles