Wednesday, December 24, 2025

എസ്.‌വി. പ്രദീപിന്റേത് അപകടമല്ല, കരുതികൂട്ടിയുള്ള കൊലപാതകം തന്നെ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ തത്വമയി ന്യൂസിന് ലഭിച്ചു. അപകടമുണ്ടാക്കിയെന്ന് കരുതുന്ന ടിപ്പർ ലോറി ദൃശ്യത്തിൽ കാണാം. അപകട ശേഷം ടിപ്പര്‍ വേഗതത്തിൽ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ടിപ്പർ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എസ്.വി. പ്രദീപിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് നിർദേശം നൽകിയെന്ന് ഡി.സി.പി ദിവ്യ ഗോപിനാഥ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 3.15 നും 3.30 നും ഇടയിൽ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

സ്കൂട്ടറിൽ വാഹനം തട്ടിയതോടെ പ്രദീപ് റോഡിന് നടുവിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ദിവ്യ ഗോപിനാഥ് അറിയിച്ചു.

Related Articles

Latest Articles